Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara





കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കലാകിരീടം ആതിഥേയരായ കോഴിക്കോടും പാലക്കാടും പങ്കിട്ടു. അവസാന നിമിഷംവരെനീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇരുജില്ലകളും 916 പോയിന്റുകളോടെ മിഠായി മധുരം പങ്കുവച്ചത്. വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലമാണ് ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്. അപ്പീലുകളിലെ തീരുമാനവും കലാകിരീടം പ്രഖ്യാപിക്കുന്നത് വൈകിച്ചു.




899 പോയിന്റുമായി തൃശ്ശൂരാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം പാലക്കാടിനെ അവരുടെ തട്ടകത്തില്‍ ഫോട്ടോഫിനിഷില്‍ മറികടന്ന് കോഴിക്കോട് ജേതാക്കളായിരുന്നു. തുടര്‍ച്ചയായ ഒമ്പതാം കിരീടംമാണ് കോഴിക്കോട് സ്വന്തമാക്കിയത്. താരങ്ങളായ ജയറാം, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു, വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്, മന്ത്രി എം കെ മുനീര്‍, മേയര്‍ എ കെ പ്രേമജം എന്നിവര്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.



വടകര: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന്‌ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നുകോടിയിലധികം രൂപയുടെ ഭരണാനുമതി ലഭിച്ച വടകര നിയോജക മണ്ഡലം ഏറെ മുന്നിലെത്തി. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അര്‍ഹതപ്പെട്ട അഞ്ചു കോടിരൂപയില്‍ 2.5 ലക്ഷം രൂപ വീതം 14 എം.പിമാര്‍ക്കാണ്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത.്‌ കേരളത്തിലെ എം.പിമാര്‍ ശുപാര്‍ശ ചെയ്‌ത പ്രവൃത്തികളില്‍ മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ച നിയോജകമണ്ഡലങ്ങളില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിനിധാനം ചെയ്യുന്ന വടകര ഏറെ മുന്നിലാണ്‌. വെബ്‌സൈറ്റ്‌ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഭൂരിപക്ഷ എം.പിമാരുടെയും പദ്ധതികള്‍ക്ക്‌ ഭരണാനുമതി ലഭിച്ചിട്ടില്ല. ഭരണാനുമതി ലഭിച്ച എംപിമാരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
കെ.സിവേണുഗോപാല്‍  60 ലക്ഷം, മുല്ലപ്പള്ളിരാമചന്ദ്രന്‍  328 ലക്ഷം, എം.കെ.രാഘവന്‍  164 ലക്ഷം, ഇ.അഹമ്മദ്‌  18 ലക്ഷം, പി.കരുണാകരന്‍ ; 87 ലക്ഷം, കൊടിക്കുന്നില്‍ സുരേഷ്‌ ; 6 ലക്ഷം, എന്‍.കെ.പ്രേമചന്ദ്രന്‍  42 ലക്ഷം, ശശി തരൂര്‍  16 ലക്ഷം.
2015 ജനുവരി 1 വരെയുള്ള കണക്ക്‌ പ്രകാരം കേരളത്തിലെ എം.പിമാര്‍ക്ക്‌ അനുവദിച്ച 35കോടിയില്‍ 7കോടി 21 ലക്ഷത്തിനു മാത്രമാണ്‌ ഭരണാനുമതി ലഭിച്ചത്‌


വടകര: റോഡില്‍ പൊലീസില്ലെന്നു കരുതി ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ സൂക്ഷിക്കുക. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പൊലീസ് കാമറകള്‍ നിങ്ങളെ 'ഒറ്റി'ക്കൊടുത്തേക്കാം.

അപകടം പതിവായ ദേശീയപാതയില്‍ ആധുനിക ക്യാമറ സംവിധാനം നിലവില്‍ വന്നു. വടകര പുതിയ സ്റ്റാന്റ്‌, അടക്കാതെരു, പെരുവട്ടുംതാഴെ, ചോമ്പാല എന്നിവിടങ്ങളിലാണ്‌ ക്യാമറ സ്ഥാപിച്ചത്‌. ഇവിടങ്ങളില്‍ അപകടം പതിവായ സാഹചര്യത്തിലാണ്‌ മോട്ടോര്‍ വാഹനവകുപ്പ്‌ ക്യാമറ സ്ഥാപിച്ചത്‌
അപകടങ്ങള്‍ക്കിടയാക്കുന്ന തരത്തില്‍ വാഹനങ്ങളുടെ നിരന്തരമായുള്ള നിയമലംഘനങ്ങള്‍ പതിവായതോടെയാണ്‌ പലയിടങ്ങളിലും വന്‍ വിജയമായ ക്യാമറാ സംവിധാനം വടകരയിലും നിലവില്‍ വന്നത്‌. സിഗ്നല്‍ ലംഘനം, അമിതവേഗത, വ്യത്യസ്‌ത വരകളുടെ ലംഘനം, മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ളതും അപകടങ്ങള്‍ വരുത്തിവെക്കുന്നതുമായ മറികടക്കല്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിക്കുന്നത്, ബൈക്കില്‍ മൂന്നുപേരെ കയറ്റുന്നത്, തിരിയുമ്പോഴും മറ്റും മതിയായ സിഗ്‌നലുകള്‍ നല്‍കാതിരിക്കുക, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുകഎന്നിവ കണ്ടെത്തുന്നതിനു വേണ്ടിയാണ്‌ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്‌. വാഹനമോഷണങ്ങളടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക്‌ തുമ്പുണ്ടാക്കാനും ഇതിലൂടെ സാധിക്കും. വടകര മേഖലയിലെ ദേശീയപാതയിലും ജംഗ്‌ഷനുകളിലും ഈയിടയായി നിരന്തരാപകടങ്ങളാണ്‌ ഉണ്ടാവുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ക്യാമറി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിരിക്കുന്നത്‌




അത്തം പിറന്നു . നാടും നഗരവും ഓണത്തിരക്കിലേക്ക്‌ നീങ്ങി. ഓണവിപണിയില്‍ പൂക്കളും നിരന്നതോടെ ആഘോഷതിമര്‍പ്പിലേക്ക്‌ നാട്‌ നീങ്ങി. സമൃദ്ധിയുടെ നിറപുത്തരി പൂവിളിയായി പെയ്തിറങ്ങുന്ന പൊന്നിന്ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേല്ക്കാന് മലയാളി ഇതാ ഒരുങ്ങിക്കഴിഞ്ഞു. അതെ നമുക്ക് കാത്തിരിക്കാം -


ഉത്സവങ്ങളുടെ ഉത്സവമായ തിരുവോണത്തിനായ്………

തിരുവള്ളൂര്‍: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്‌ വടക്കയില്‍താഴ പാടശേഖര സമിതിക്ക്‌ അനുവദിച്ച ട്രാക്ടര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എന്‍.കെ.വൈദ്യര്‍ ഉദ്‌ഘാടനം ചെയ്‌തു. സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.വേണു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി അസിസ്റ്റന്റ്‌ മനോജ്‌ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത്‌ അംഗങ്ങളായ എന്‍.സൈനബ, സബിദ മണക്കുനി, കെ.കെ.സുരേഷ്‌, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കണ്ടിയില്‍ അബ്ദുള്ള, സി.പി.ചാത്തു, എം.വി.കുഞ്ഞമ്മദ്‌, കൂമുള്ളി ഇബ്രായിക്കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുമ്പോളി മൊയ്‌തു സ്വാഗതവും നീലിയാരത്ത്‌ കുമാരന്‍ നന്ദിയും പറഞ്ഞു


വില്ല്യാപ്പള്ളി:വില്യാപ്പളളിയിലെ ഡയമണ്ട്‌ ജ്വല്ലറിയില്‍ നിന്ന്‌ ഏഴ്‌ പവന്റെ ആഭരണങ്ങള്‍ തട്ടിയെടുത്തു കടന്നുകളഞ്ഞ സ്‌ത്രീ കൈയോടെ പിടിയില്‍. നാട്ടുകാര്‍ ഇവരെ വടകര പോലീസിനെ ഏല്‍പിച്ചു. ഏറാമല കുനിയില്‍ സീനത്താണ്‌ (40) പിടിയിലായതെന്ന്‌ പോലീസ്‌ അറിയിച്ചു.
വ്യാഴാഴ്‌ച വൈകുന്നേരം നാലോടെ ജ്വല്ലറിയില്‍ തനിച്ചെത്തിയ സീനത്ത്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ കടയുടമ അച്യുതന്‍ മൂന്നു മാലകള്‍ റാക്കില്‍ നിന്ന്‌ പരിശോധിക്കാന്‍ നല്‍കി. ഇതിനു ശേഷം കാതില ആവശ്യപ്പെട്ട സീനത്ത്‌ പതിനായിരത്തോളം രൂപ നല്‍കി ഇത്‌ വാങ്ങുകയും ചെയ്‌തു. സന്തോഷ പൂര്‍വം സീനത്തിനെ പറഞ്ഞുവിട്ട ജ്വല്ലറി ഉടമ പിന്നീട്‌ ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ്‌ മാലകള്‍ കാണാനില്ലെന്നറിയുന്നത്‌. ഉടന്‍ ഇദ്ദേഹവും സമീപത്തെ കച്ചവടക്കാരും ചേര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ സീനത്തിനെ വില്യാപ്പള്ളി ടൗണില്‍ കെത്തുകയുണ്ടായി. ഇവരുടെ ബാഗ്‌ പരിശോധിച്ചപ്പോള്‍ മാലകള്‍ ലഭിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വടകര പോലീസെത്തി ഇവരെ കസ്‌റ്റിഡിയിലെടുത്ത്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി

4-step Process to link your AADHAAR Number…..

ഗ്യാസ് സബ്സിടിക്കായി നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ ആധാറുമായി ഓണ്‍ലൈനില്‍ ബന്ധിപ്പിക്കാം….

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം..

click on this link

https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspx

xx

state ഉം district ഉം സെലക്റ്റ് ചെയ്യുക

 

കണ്സ്യുമര്‍ നമ്പറും ആധാര്‍ നമ്പറും വിവരങ്ങളും കൊടുക്കുക..

 

 

 

1

IMG-20130710-WA0002

വീണ്ടുമൊരു നോമ്പുകാലം കൂടി വന്നെത്തിയിരിക്കുന്നു,അളവറ്റ പ്രതിഫലം ലഭിക്കുന്ന വസന്തകാലമാണ്‌ വിശ്വാസിക്ക് നോമ്പുകാലം.മനസ്സും ശരീരവും ഏകനായ ദൈവത്തില്‍ സമര്‍പ്പിച്ചു റംസാന്‍ ദിനങ്ങളെ മുസ്ലിം സമൂഹം വരവേല്‍ക്കുകയായി.കഴിഞ്ഞു പോയ പാപങ്ങളില്‍ നിന്ന് ആത്മ ശുദ്ധീകരണത്തിന്റെ നാളുകളാണ് ഇനിയുള്ള ദിനങ്ങള്‍, സഹജീവികളില്‍ സ്നേഹം പകര്‍ന്നു കാരുണ്യത്തിന്റെ കാവലായി മാറാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്..

ദേഹേച്ചകളെ നിയന്ത്രിച്ചു ദൈവേച്ചകളെ പ്രാപിക്കാനുള്ള വിശുദ്ദവേളകളാണ് ഇനിയുള്ള ദിനങ്ങള്‍....വിശപ്പ്‌ അറിഞ്ഞവനു മാത്രമേ അന്യന്റെ വിശപ്പിന്റെ വേദന അറിയൂ,അവിടെയാണ് നോമ്പിന്റെ മഹത്വവും...

ഏവര്‍ക്കും റംസാന്‍ ആശംസകള്‍…..

കോട്ടപ്പള്ളി:യൂ.ഡി.എഫ് ചെചെയ്തുയര്‍മാന്‍ സി.പി.ചാത്തുവിനെ കൊട്ടപ്പള്ളിയില്‍ വെച്ച സിപിഎംകാര്‍ മര്‍ദിച്ചു പരിക്കെല്പിച്ചതില്‍ പ്രധിഷേധിച്ച് നാളെ പഞ്ചായത്തില്‍ ഹര്ത്താലിനു യൂ.ഡി.എഫ് ആഹ്വാനം ചെയ്തു

IMG_20130710_121717

കൊട്ടപ്പള്ളി:കോട്ടപ്പള്ളി വള്ളിയാട് റോഡില്‍ വെങ്ങക്കണ്ടിയില്‍ ആള്‍ തമാസമില്ലാത്ത വീടിന്റെ അലക്ക് കല്ലിനോട്‌ ചേര്‍ന്ന് പ്ലാസ്റ്റിക്‌ കവറില്‍ ഒളിപ്പിച്ച നിലയില്‍ പൈപ്പ് ബോംബു കണ്ടെത്തി,നാടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ബോംബു കസ്റ്റടിയില്‍ എടുത്തു.

ആള്‍ താമസമില്ലാത്ത ഈ വീട് സാമൂഹ്യ വിരുദ്ദരുടെ താവളമാണ്,ഒയിഞ്ഞ നിരവധി മദ്യ കുപ്പികള്‍ പരിസരത്ത് വലിചെറിഞ്ഞിട്ടുണ്ട്.രാത്രികാല പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാരില്‍ ആവശ്യമുയര്‍ന്നിടുണ്ട്.സംഘര്‍ഷം നിലനില്‍ക്കുന്ന കൊട്ടപ്പള്ളിയില്‍ പലപ്പോയായും ബോംബുകള്‍ കണ്ടെടുക്കുന്നത് നാട്ടുകാരില്‍ ഭീതിയുളവാക്കിയിടുണ്ട്.കൊട്ടപ്പള്ളിയില്‍ ഇന്നലെ കോണ്‍ഗ്രസ്‌ ഓഫീസില്‍ തീയിടുകയും തുടര്‍ന്നു പ്രകടനം നടത്തിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിച്ചു പരികെല്പ്പിക്കുകയും ചെയ്തിരുന്നു

കോട്ടപ്പള്ളി:സിപിഎം പ്രതിശേധ പ്രകടനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കളായ സി.പി.ചാത്തു,ബവിത്ത് മലോല്‍ തുടങ്ങി ആറോളം പേര്‍ക്ക് പരിക്കേറ്റു.വൈകിട്ട് എട്ടിന് സിപിഎം പ്രതിഷേധ പ്രകടനത്തിനു ശേഷം കോണ്‍ഗ്രസ്‌ ഭവനിലെ പൂട്ടുപോളിച്ചു ഫര്‍ണിച്ചറും മറ്റും നശിപ്പിക്കുകയും ഓഫീസില്‍ തീയിടുകയം ചെയ്തു.തുടര്‍ന്ന് ഓഫീസ കത്തിച്ചതില്‍ പ്രതിശേധിച്ചു കോണ്‍ഗ്രസ്‌ പ്രകടനം കോട്ടപ്പള്ളി ടൌണില്‍ എത്തിയപ്പോള്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കുയായിരുന്നു.കല്ലേറില്‍ നിലത്തു വീണവരെ കൂട്ടം കൂടി മാര്‍ദ്ദിക്കുയായിരുന്നു.പ്രദേശ വാസികളായ ചില സിപിഎം പ്രവര്ത്തകരോടൊപ്പം പുറത്ത്നിന്നെത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയെതെന്നു ദ്രിക്സാക്ഷികള്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് ഭവനില്‍ കസേരയും മറ്റും റോഡില്‍ ചിതറി കിടക്കുന്ന നിലയിലാണ്.ഓടിയെത്തിയ പ്രവര്ത്തകാര്‍ തീ അണച്ചതിനാല്‍ കൂടുതല്‍ നഷ്ടമോയിവായി.പോലീസ് സ്ഥലതെത്തുമ്പോയെക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു.പോലീസ് എത്തിച്ചേരാന്‍ വൈകിയതില്‍ നാട്ടുകാരില്‍ പ്രധിശേധമുയര്‍ത്തി 

PicsArt_1373395224734

കോണ്‍ഗ്രസ്‌ ഓഫീസ്

PicsArt_1373395587914

സിപിഎം പ്രവത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു

11:30 AM

റോഡ്‌ ഉപരോധിച്ചു

Posted by Aslam.Padinharayil

മേമുണ്ട:പുഴപോലെയായ റോഡില്‍ മോട്ടോര്‍ തൊഴിലാളികളുടെ ഉപരോധ സമരം,കാവില്‍ തീക്കുനി റോഡില്‍ ചാല്ലിവയലിനും മേമുണ്ടക്കുമിടയില്‍ തകര്‍ന്ന റോഡ്‌ യും വേഗം ഗതാഗത യോഗ്യമാക്കണം എന്നാവശ്യപെട്ടാണ് വെള്ളകെട്ടില്‍ ഇറങ്ങിനിന്നു ചാല്ലിവയലില്‍ സമരം,മേമുണ്ടയിലെയും വടകരയിലെയും ഓട്ടോ ടാക്സി തൊഴിലാളികളാണ് സമരം സങ്കടുപ്പിച്ചത്.CITU നേതാവ് എ പി .പ്രജിത്ത് സമരം ഉല്ഘാടനംചെയ്തു..കെന്‍.അമീര്‍ ആദ്യക്ഷനായിരുന്നു,അഡ്വ:ഇ.നാരായണന്‍ നായര്‍ ,പി.കരുണാകരന്‍,സുന്ദരന്‍ കൊട്ടകടവ്,കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു,പ്രേമന്‍ സ്വാഗതം പറഞ്ഞു.

കേരങ്ങളുടെ നാട് കേരളം! കേരം തിങ്ങും കേരളനാട്! കേള്‍ക്കാന്‍ സുഖമുള്ള ചൊല്ലുകള്‍. എന്നാല്‍ കാര്യങ്ങളുടെ പോക്ക് ആശാവഹമല്ല. ..തെങ്ങുകൃഷി ഇന്ന് കര്‍ഷകരെ സംമ്പത്തിചെടുതോളം നഷ്ടകരമായ ഒന്നായി മാറിയിരിക്കുന്നു …തേങ്ങയുടെ വിലയിടിവിന് പുറമേ തേങ്ങയിടാന്‍ ആളെ കിട്ടാത്തതും തെങ്ങിന്റെ രോഗങ്ങളും ഇന്ന് കര്‍ഷകരുടെ നട്ടെല്ലോടിചിരിക്കുകയാണ്,തെങ്ങിന്‍ തോപ്പുകളില്‍  ഉണക്ക് തേങ്ങകള്‍ വീണു കിടക്കുന്നത് നിത്യ കാഴ്ചയായി മാറിയിരിക്കുന്നു, ഏത് നിമിഷവും തലയില്‍ വീഴാം എന്ന മട്ടില്‍ ഉണങ്ങിയ തേങ്ങാക്കുലകള്‍ ഇപ്പോള്‍ ഏത് തെങ്ങിലും കാണാം. തേങ്ങ വഴിയാത്രക്കാരുടെ തലയില്‍ വീഴും എന്ന അവസ്ഥയിലാണ് പല വഴിവക്കത്തെ തെങ്ങുകളും..മുന്‍പ് എല്ലാ മാസവും തെങ്ങയിടീചിരുന്ന കര്‍ഷകര്‍ ഇന്ന് വര്‍ഷത്തില്‍ രണ്ടു തവണ തെങ്ങയിടീച്ചാലായി എന്നായിരിക്കുന്നു …  ഒരു കാലത്ത് തെങ്ങില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു നമ്മുടെ വീടുകളിലെ അടുപ്പുകളില്‍ തീ പുകഞ്ഞത്,എന്നാല്‍ ഇന്ന് ഉത്പാദന ചിലവ് പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിലെത്തി ചേര്‍ന്നിരിക്കുന്നു,ഇന്ന് ഗള്‍ഫ്‌ പണവും മറ്റു വരുമാന മാര്‍ഗങ്ങളും നമ്മുടെ ജീവിതത്തെ മാറ്റിയിരിക്കുന്നു...ഒരു തേങ്ങ പറിച്ചു തെങ്ങാക്കൂടയിലെതിച്ചു പോതിച്ചു വില്‍ക്കും വരെ ഭാരിച്ച ചിലവാണ്‌ ,മാത്രമല്ല ആവശ്യത്തിനു തൊഴിലാളികളെ കിട്ടാനുമില്ല,

തെങ്ങയോടൊപ്പം തെങ്ങോലയും തെങ്ങിന്‍ തടിയും ആര്‍ക്കും വേണ്ടാതായിരിക്കുന്നു.ഓലമേഞ്ഞിരുന്ന മേല്‍ക്കൂരകള്‍ ആസ്ബറ്റോസ്,അലൂമിനിയം,പ്ലാസ്റ്റിക്‌ ശീറ്റുകള്‍ക്കു വഴിമാറിയിരിക്കുന്നു..1000രൂപയ്ക്കു മുകളില്‍ കര്‍ഷകന് ലഭിച്ചിരുന്ന തെങ്ങിന്‍ തടി വെറുതെ എടുക്കാന്‍ പോലും ആളില്ലാതായി.

കേര കൃഷി ഏറ്റവും സമ്പന്നമായ നമ്മുടെ നാട്ടിന്‍ പുറത്തു കീടങ്ങളുടെ ആക്രമണം രൂക്ഷം,മണ്ഡരിയാണ് കഴിഞ്ഞകാലങ്ങളില്‍ തെങ്ങുകൃഷിക്കാരെ ഏറെ കണ്ണീരു കുടിപ്പിച്ചത്. ഇപ്പോള്‍ കൂമ്പു ചീയല്‍, ഓലചീയല്‍ തുടങ്ങിയവ തെങ്ങുകളെ നശിപ്പിക്കുന്നു. കൃഷിക്കാരുടെ നട്ടെല്ലൊടിക്കുകയാണ് ഒട്ടേറെ കീടങ്ങളും…..

ഇടിത്തീപോലെയാണ് ഓരോ പ്രതിസന്ധിയും കേരകര്‍ഷകര്‍ക്കുമേല്‍ പതിക്കുന്നത്. മണ്ഡരിക്കുശേഷം കാറ്റുവീഴ്ചയുടെ നാളുകളാണിത്. കുമ്പുചീയല്‍. ഓലചീയല്‍. ചെന്നീരൊലിപ്പ്.... തെങ്ങുകളെ നശിപ്പിക്കാന്‍ ഒട്ടേറെയുണ്ട് രോഗങ്ങള്‍. ഇവിടെ കരിയുന്നത് കര്‍ഷകസ്വപ്‌നങ്ങള്‍…മലയോരപ്രദേശങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന രോഗങ്ങളായിരുന്നു ഇവയെങ്കിലും ഇപ്പോള്‍ സ്ഥലഭേദമെന്യെ ഇത്തരം രോഗം ബാധിക്കുന്നത് വ്യാപകമായിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണ്ഡരി ബാധയായിരുന്ന ഏറ്റവും കടുത്ത രോഗം. എന്നാലതില്‍ നിന്നുമിപ്പോള്‍ തെല്ലൊരാശ്വാസം കര്‍ഷകര്‍ക്ക് ലഭിക്കുമ്പോഴാണ് മറ്റു പലതരം രോഗം തെങ്ങിനെ പിടികൂടുന്നത്. മഴക്കാലത്ത് പിടിപെടുന്ന രോഗങ്ങള്‍ തന്നെയാണ് തെങ്ങുകള്‍ക്ക് വിനയായി മാറുന്നത്.അമിത രാസവളപ്രയോഗം, പരിചരണമില്ലായ്മ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയവ തെങ്ങുകളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. തെങ്ങയിടുന്നവര്‍ തെങ്ങിന്റെ മണ്ട വൃത്തിയാക്കാത്തത് രോഗങ്ങള്‍ വരാന്‍ വലിയൊരു കാരണമാണ്..മുമ്പൊക്കെ എല്ലാ തെങ്ങിലും കയറുമായിരുന്നു. തേങ്ങയുണ്ടോ ഇല്ലേ എന്ന് നോക്കാറുണ്ടായിരുന്നില്ല. തേങ്ങയുള്ളതില്‍നിന്ന് പറിക്കുകയും അല്ലാത്തവയില്‍ വീഴാറായ മടലുകള്‍ വെട്ടുകയും ക്ലീനാക്കി ഇറങ്ങുകയും ചെയ്യും. ഇപ്പോഴാകട്ടെ. തേങ്ങകുറവുള്ള തെങ്ങില്‍ കയറ്റാന്‍ ഉടമക്കും താല്‍പര്യമുണ്ടാകില്ല.

കേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും രോഗം നേരിടുന്നതിനു കൃഷിവകുപ്പ് അടിയന്തിര ശ്രദ്ധചെലുത്തിയില്ലെങ്കില്‍ നെല്‍ കൃഷിയും മറ്റു കൃഷികളും പോലെ തെങ്ങ് കൃഷിയും നാട് നീങ്ങിയെക്കാം..ശാസ്ത്രീയ കൃഷിരീതികളും രോഗബാധയും പ്രതിവിധികളും ഉള്‍പ്പെടുന്ന ബോധവത്കരണ ക്ലാസുകള്‍ കേരകര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

10:35 PM

ലൈബ്രറി ഉദ്ഘാടനം

Posted by Aslam.Padinharayil

വള്ള്യാട്: വള്ള്യാട് മാപ്പിള എല്‍.പി. സ്‌കൂളില്‍ തിരുവള്ളൂര്‍ പഞ്ചായത്ത് അനുവദിച്ച ലൈബ്രറിയുടെ ഉദ്ഘാടനം കെ.കെ. സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു. പി. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. മൊയ്തീന്‍, ഇ. അരവിന്ദാക്ഷന്‍, ഇ.കെ. കുഞ്ഞമ്മദ്, ഒ. അമ്മദ്, എ.ആര്‍. ജസ്‌ന എന്നിവര്‍ സംസാരിച്ചു.

വള്ളിയാട്: ചെവ്വാഴ്ച രാത്രിയുണ്ടായ ച്ചുയലിക്കാറ്റില്‍ വ്യാപക നാശം,വീടിനു മീതെ തെങ്ങ്‌ വീഴുന്നത്‌ കണ്ട്‌ വീട്ടമ്മ കുഴഞ്ഞ്‌ വീണു മരിച്ചു.  വീടുകള്‍ക്ക് സാരമായി കേടുപറ്റി.പുനത്തില്‍ പൊക്കന്റെ ഭാര്യ മാണി (60) ആണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച രാത്രി പത്ത്മണിയോടെയാണ് കാറ്റും മഴയും നാശം വിതച്ചത്‌. തെങ്ങും കവുങ്ങും പ്ലാവും തേക്കും  ഉള്‍പെടെ മരങ്ങള്‍ കടപുഴകിയും മുറിഞ്ഞും വീണു. ഒന്നിലേറെ മരങ്ങള്‍ വീണ വീടുകളുണ്ട്‌. വരിക്കോട്ട്‌ കണ്ണന്റെ വീടിനു മീതെ നാലു തെങ്ങുകളാണ്‌ വീണത്‌. കീരംകണ്ടി മാതുവിന്റെ വീടും ഒപ്പമുള്ള കൂടയും തകര്‍ന്നു. ചീരംകണ്ടി നിസാറിന്റെ വീടിനു മീതെയിട്ട ഷീറ്റ്‌ പാറിപ്പോയി. കോളോത്ത്‌ രാജീവന്റെയും പുതിയോട്ടില്‍ പാത്തുവിന്റെയും വീടുകളുടെ മേല്‍ക്കൂരയിലെ ഓടുകള്‍ ചിതറിതെറിച്ചു.കനത്ത കാറ്റില്‍ വീടിനു മീതെ തെങ്ങുകള്‍ വീഴുന്നത്‌ കണ്ടാണ്‌ പുനത്തില്‍ മാണി മരിച്ചത്‌. നൂറു മീറ്റര്‍ ചുറ്റളവിനുള്ളിലാണ് കാടു നാശം വിതച്ചത്,. അടുത്തടുത്തായുള്ള വീടുകളിലൊക്കെ കാറ്റ്‌ നാശം വിതച്ചു. ആഞ്ഞടിച്ച ചുഴലി നിമിഷ നേരം കൊണ്ടാണ്‌ പ്രദേശത്താകെ സംഹാര താണ്ഡവാടിയത്‌ .

ചുഴലി നാശംവിതച്ച വീടുകളില്‍ ഉറങ്ങാതെയാണ്‌ ആളുകള്‍ ചൊവാഴ്‌ച രാത്രി കഴിച്ചുകൂട്ടിയത്‌. സംഭവമറിഞ്ഞ്‌ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വളള്യാടെത്തി. ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്‌. നാശത്തിന്റെ കണക്ക്‌ പഞ്ചായത്തും റവന്യു അധികൃതരും ശേഖരിച്ചു.

IMG_20130624_223836 മേമുണ്ട റോഡില്‍ ചല്ലിവയല്‍ പ്രദേശത്ത്‌ അനുഭവപ്പെടുന്ന വെള്ളക്കെടുതിക്കു പരിഹാരമാവുന്നു. റോഡ്‌ ഉയര്‍ത്തി പ്രശ്‌നത്തിനു പരിഹാരം കാണും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സൊസൈറ്റിക്കാണ്‌ ഇതിന്റെ ചുമതല.കാവില്‍റോഡ്‌ മുതല്‍ മേമുണ്ട പള്ളി വരെയാണ്‌ റോഡില്‍ വെള്ളം പൊങ്ങുന്നത്‌. ചെറിയ മഴ പെയ്‌താല്‍ പോലും ഇവിടങ്ങളില്‍ വെള്ളം ഉയര്‍ന്നു നാട്ടുകാര്‍ ദുരിതത്തിലാവുന്നു. മഴ കനത്താല്‍ റോഡ്‌ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുകയും ഇതു വഴിയുള്ള ഗതാഗതം മുടങ്ങുകയും ചെയ്യും. വര്‍ഷങ്ങളായി അനുഭവപ്പെടുന്ന ദുരിതത്തിനാണ്‌ പരിഹാരം കാണുന്നത്‌. റോഡ്‌ ഉയര്‍ത്തി ടാര്‍ ചെയ്യുന്ന പ്രവൃത്തി മഴ കുറയുന്ന മുറക്ക്‌ തുടങ്ങും.

PicsArt_1371925118358

ഇന്ന് വൈകീട്ടും രാത്രിയുമായി പെയ്ത കനത്ത മഴയില്‍ കൊട്ടപ്പള്ളി റോഡ്‌ പുഴയായ് മാറി,കടകളില്‍ വെള്ളം കയറി.തോട് കരകവിഞ്ഞു ഒയുകിയതും ടൌണില്‍ നിന്ന് വെള്ളം ഒഴുകി പോവുന്ന  വഴികള്‍ അടഞ്ഞതിനാലുമാണ് വെള്ളം ഉയര്‍ന്നത്.രാത്രിയും തുടരുന്ന മഴയില്‍ കച്ചവക്കാരും നാട്ടുകാരും ഭീതിയിലാണ്.പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് കൊട്ടപ്പള്ളിയെ ദുരിതത്തിലാക്കിയത്.മഴയ്ക്ക് മുന്‍പേ തോടും ഓവുചാലുകളും വൃത്തിയാകാത്തത് വെള്ളമുയരാന്‍ കാരണമായി.ചെറു വാഹനങ്ങളിലെ യാത്രക്കാര്‍ അപ്രതീക്ഷിതമായി റോഡില്‍ വെള്ളമുയര്‍ന്നത് കാരണം ബുദ്ദിമുട്ടിലായി.

10:16 AM

മഴ കനത്തു,തോടായി റോഡ്

Posted by Aslam.Padinharayil

കോട്ടപ്പള്ളി:തുടര്‍ച്ചയായ് പെയ്ത മഴയില്‍ ചാല്ലിവയല്‍,മേമുണ്ട ചെമ്മരതൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റോഡില്‍ വെള്ളം പൊങ്ങിയത് ഈ റൂട്ടില് വാഹന ഗതാഗതം ദുഷ്കരമാക്കി,ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഗതാഗതം നിര്‍ത്തിവെക്കാന്‍ സാധ്യതയുണ്ട്‌,മേമുണ്ട മുതല്‍ ചാല്ലിവയല്‍ വരെ പൊട്ടിപൊളിഞ്ഞ റോഡില്‍ മഴക്കാല യാത്ര തീരാദുരിധമായിരിക്കുകയാണ്

കനത്ത മഴയില്‍ കൊളത്തൂര്‍ വലിയ പറമ്പത്ത് അനീഷിന്റെ നിര്മാണതിളിരിക്കുന്ന വീട് തകരന്നു,മുകള്‍ നിലയിലെ പണി നടക്കുന്നതിനിടയിലാണ് സംഭവം,ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു,

 555കൊട്ടപ്പള്ളി: വാഹനാപകടങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലക്ഷം രൂപ വീതം സഹായം.  അപകടത്തില്‍ മരിച്ചവരുടെ വീട്‌കള്‍ സന്ദര്‍ശിച്ച ശേഷം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ശേഷമാണ്‌ ഇക്കാര്യം അറിയിച്ചത്‌.

 Untitle,md-1ചൊവാഴ്‌ച  ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച്‌ കോട്ടപ്പള്ളിയിലെ ചിരികണ്ടോത്ത്‌ രാഹുല്‍, പുറകുന്നോത്ത്‌ സനൂപ്‌, കുന്നോത്ത്‌ രാജിവന്‍ എന്നിവരാണ്‌ മരിച്ചത്‌. മൂന്നു കുടുംബങ്ങളുടെ പ്രതീക്ഷയാണ്‌ അസ്‌തമിച്ചത്‌. വ്യാഴാഴ്‌ച വീടുകളിലെത്തിയ മുല്ലപ്പള്ളി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
PicsArt_1371279914562
അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, തിരുവളളൂര്‍ മുരളി, ര്‍.വി.നാരായണന്‍ എന്നിവര്‍ മുല്ലപ്പള്ളിയോടൊപ്പമുണ്ടായിരുന്നു.

IMG-20130611-WA0000കൊട്ടപ്പള്ളി: ദേശീയ പാതയില്‍ പയ്യോളി സ്കൂളിനു സമീപം പെരുമാള്‍ പുരത്ത് ഓടോയും ബസ്സും  കൂട്ടി ഇടിച്ചുണ്ടായ ദുരന്തത്തില്‍ കോട്ടപ്പള്ളി സ്വദേശികളായ മൂന്ന് യുവാക്കള്‍ മരിച്ചു,ചെവ്വായ്ച്ച രാവിലെ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്‌.

PicsArt_1370978686983

സുഹൃത്തുക്കളുടെ ദാരുണ മരണം  പ്രദേശത്തെ വിറങ്ങലിപ്പിച്ചു. മൂന്നു യുവാക്കളുടെ മരണം കുടുംബങ്ങളുടെ പ്രതീക്ഷയാണ്‌ തല്ലിക്കെടുത്തിയത്‌.
ഉറ്റ മിത്രങ്ങളായ രാഹുലും രാജീവനും സനൂപും രാവിലെ 9 മണിയോടെ കോട്ടപ്പള്ളിയില്‍ നിന്ന്‌ ഓട്ടോറിക്ഷയില്‍ യാത്രതിരിച്ചത്‌ മരണത്തിലേക്കാണെന്ന്‌ നാട്ടുകാര്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. മൂന്ന്‌ കുടംബങ്ങളുടെ താങ്ങും തണലുമായ യുവാക്കളാണ്‌ പയ്യോളി ഹൈസ്‌ക്കുളിന്‌ സമീപമുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത്‌.
ഉച്ചയോടെയുണ്ടായ അപകടത്തില്‍ രാഹുല്‍ മരിച്ചെന്ന വിവരമാണ്‌ ആദ്യം എത്തിയത്‌. ദുഖിതരായ നാട്ടുകാരെ വേദനിപ്പിച്ചുകൊണ്ട്‌ രാജീവന്റെയും സനൂപിന്റെയും മരണ വിവരം പിന്നാലെ വന്നു. ഇതോടെ കോട്ടപ്പള്ളി പ്രദേശമാകെ ശോകമൂമായി. വൈകുന്നേരത്തോടെ ടൗണിലെ കടകള്‍ അടച്ചു.
ബിരുദം പൂര്‍ത്തിയാക്കിയതിന്‌ ശേഷം വടകരയിലെ ജ്വല്ലറിയില്‍ സെയില്‍സ്‌മാനായി ജോലി നോക്കുകയായിരുന്നു രാഹുല്‍. തെക്കേടത്ത്‌ താഴെകുനി വിജയന്‍-ലത ദമ്പതികളുടെ പ്രതീക്ഷയായിരുന്ന ഏക മകന്‍ രാഹുലിന്റെ മരണം കുടുംബത്തെ തളര്‍ത്തി.  രാജീവന്റെ മരണം അമ്മ നളിനിയെ അനാഥമാക്കി. ഭര്‍ത്താവുമായി പിരിഞ്ഞ്‌ കഴിയുന്ന ഇവര്‍ക്ക്‌ ആശ്വാസമായിരുന്നത്‌ ഏക മകനായ രാജീവനാണ്‌. മത്സ്യവില്‍പ്പനക്കാരനായ കണ്ണന്റെയും ശ്യാമളയുടെയും മകനാണ്‌ അപകടത്തില്‍ മരിച്ച സനൂപ്‌. കോട്ടപ്പള്ളിയില്‍ ഓട്ടോ ഡ്രൈവറാണ്‌ സനൂപ്‌. ഈ കുടുംബത്തിന്‍െ പ്രധാന വരുമാനം സനൂപിന്‌ ഓട്ടോ വഴി ലഭിക്കുന്നതാണ്‌.
രാഹുലിന്റെ ഏറെ കാലത്തെ സ്വപ്‌നമായിരുന്ന യമഹ കമ്പനിയുടെ എഫ്‌.സെഡ്‌ ബൈക്ക്‌ വാങ്ങാന്‍ കൊയിലാണ്ടിയിലെ ഷോറൂമിലേക്ക്‌ പോകുന്ന വഴിയാണ്‌ ഇവര്‍ അപകടത്തില്‍പെട്ടത്‌. വടകര വി.എന്‍.എം ജ്വല്ലറിയിലെ ജീവനക്കാരനായ രാഹുല്‍ സ്വരുകൂട്ടിവെച്ച തുകയുമായി വടകരയിലെ യമഹ ഷോറൂമില്‍ പോയിരുന്നെങ്കിലും ഇവിടെ ബൈക്ക്‌ സ്‌റ്റോക്കുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോള്‍ കൊയിലാണ്ടിയില്‍ ബൈക്ക്‌ ലഭിക്കുമെന്ന മനസിലാക്കിയ രാഹുല്‍ ഉടന്‍ അങ്ങോട്ടു്‌ തിരിക്കുകയായിരുന്നു. ചൊവാഴ്‌ച തന്നെ ബൈക്ക്‌ വേണമെന്ന രാഹുലിന്റെ അതിയായ ആഗ്രഹം സഫലീകരിക്കാന്‍ സൃഹൃത്തുക്കളായ രാജീവനും സനൂപും കൂടെ കൂടി. മറ്റൊരു വാഹനത്തെ മറികടക്കടക്കാനുള്ള ശ്രമത്തിനിടെയാണ്‌ ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍പെട്ടത്‌.
കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബുധനാഴ്‌ച ഉച്ചക്ക്‌ കോട്ടപ്പള്ളിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന്‌ ശേഷം അവരവരുടെ വീടുകളില്‍ സംസ്‌ക്കകരിക്കും.

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share