Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara

കോട്ടപ്പള്ളി ........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.... തിരുവള്ളൂര്‍ പഞ്ചായത്തില്‍ ‌പെടുന്ന ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് ,കാവില്‍ തീക്കുനി റോഡില്‍ വടകര നിന്നും 10 കി. മീ. അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടകര മാഹി കനാല്‍ കടന്നു പോകുന്നത് ഇതു

വഴിയാണ്‌‍. മേമുണ്ട,വള്ളീയാട്, ആയഞ്ചേരി, കണ്ണമ്പത്തുകര,ചെമ്മരതൂര്‍, വില്ല്യാപ്പള്ളി എന്നിവ ഈ ഗ്രാമത്തിന്റെ അയല്‍ പ്രദേശങ്ങളാണ്‌.....




നെല്‍ വയലുകളും അതിനെ മുറിച്ചു ഒയുകി പോകുന്ന കനോലി സായ്പ്‌ പണിത ഇപ്പയും മെലിഞ്ഞിട്ടില്ലാത്ത ഒരു തോടും ഉണ്ട്. അടു വഴിയായിരുന്നു പഴഴ കാലത്തെ ചരക്കു കടത്ത്കള്‍.മാഹി കനാല്‍ എനാണ് ഈ തോട് അറിയപ്പെടുന്നത് , ഈ തോട്ടില്‍ ധാരാളം മീനുകള്‍ ഉണ്ട് . ഇതില്‍ നിന്നും ആളുകള്‍ മീന്‍ പിടിക്കum . ഇതിനു മുകളിലൂടെ ഒരു പാലം വാഹങ്ങള്‍ക്ക് കടന്നു പൂവാനും .....പിന്നേ ഒരു നടപ്പാലവും ."കണ്ണന്‍ കുട്ടി പാലം "ഇതാണ് നടപ്പാല്തിന്റെയ് പേര് . അതി മനോഹരമാണ് ഈ നടപ്പാലത്തില്‍ നിന്നുള്ള കാഴ്ച,നിറയെ വയലുകളും ചുറ്റപ്പെട്ടു കിടക്കുന്ന മലനിരകളും ...കല്യാണ അല്ബങ്ങളിലേയ് ഔട്ട്‌ ഡോര്‍ ചിത്രീകരനഗലോക്കേ ഇവിടേ നടക്കാറുണ്ട് ചില സിനിമകളില്‍ ഗാന രംഗങ്ങള്‍ക്കും ഈ ദ്രിശ്യ ഭംഗി ഉപയോഗപെടുതിയിടുണ്ട് ....ആളുകള്‍ സന്ധ്യാ സമയങ്ങളില്‍ എവിടെ വനനിരിക്കും . ഇവിടെ നിന്നുകൊണ്ട് സൂര്യാസ്തമയം കാണുന്നത് സുന്ദരമായ അനുഭവമാണ് ....മഴക്കാലത് നിറയെ വെള്ളമുണ്ടാവും .മുന്പോക്കേ തോണികളില്‍ അത് വഴി യാത്ര ചെയ്യുമായിരുന്നു ...........


ഈ തോട്ടിന്റെ ഓരങ്ങള്‍ വഴി മണ്‍ പാതകള്‍ ഉണ്ട് മുന്പുകാലത്തോക്കേ കോട്ടപ്പള്ളി ഉള്ളവര്‍ക്ക് ദൂര യാത്രകള്‍ക്ക് കന്നിനടയിലോ വില്ല്യാപ്പള്ളിയിലോ പോവന്നമായിരുന്നു വാഹനങ്ങള്‍ കിട്ടാന്‍ ..ഈ പാതയിലൂടെ ആയിരുന്നു അന്നത്തെ യാത്രകള്‍ ....


പഴഴ കാലത്തിനേ ഓര്‍മ്മകള്‍ അവശേഷിച്ചു കൊട്ടപ്പള്ളിയിലെ പഴഴ അങ്ങാടിയുടെ കൊറേ ഭാഗങ്ങള്‍ ഇന്നും ബാക്കിയുണ്ട് . "മൂന്നു മുറി പീടിക " എന്നായിരുന്നു പഴഴ പേര് ...,ഇന്ന് ആ കടകള്‍ ഒക്കെ തമിഴര്‍ താമസത്തിനും കച്ചവടതിനുമായി ഉപയോകിക്കുകയാണ് . ചെറിയ പാതയ്ക്ക് ഇരുവശങ്ങളിലും ആയിരുന്നു ആ കടകള്‍ ഒക്കെയും..ഇന്ന് വാഹനയാത്രാ സൌകര്യമുള്ള റോഡ്‌ വന്നപ്പോള്‍ കച്ചവട സ്ഥാപനങ്ങള്‍ ഒക്കെ പുതിയ റോഡിലേക്ക് മാറി..കാവില്‍ തീക്കുനി റോഡ്‌ കടന്നു പോവുന്നത് ഇത് വഴിഴാണ്‌.വടകരയില്‍ നിന്ന് കുറ്റിയാടിയിലേക്കുള്ള പ്രദാന റോഡ്‌ ആണിത്
...........

2 comments:

Unknown said...

കുറച്ചു മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോഴും എന്റെ നാട് അതിനെ സുന്ദരത കുറച്ചൊക്കെ നിലനിര്‍തുന്നുവെന്ന്‍ എനിക്ക് തോനുന്നു.വല്ലപ്പോഴും പെയ്യുന്ന മഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന കനാല്‍ , വലുതെല്ലെങ്കിലും കൃഷി ഇറക്കിയിരിക്കുന്ന വയലേലകള്‍ ഇവയെല്ലാം ഇപ്പോഴും എന്റെ ഗ്രാമത്തിനു മാറ്റ് കൂട്ടുന്നുണ്ട്. അതുകൊണ്ടൊക്കെ തന്നെ എനിക്ക് എന്റെ ഗ്രാമം എന്നും പ്രിയപെട്ടതു ആണ്. ഈ നാട് എനിക്ക് ആത്മാവാണ് ,അഭിമാനമാണ്, എന്റെ ജീവന്റെ അംശമാണ്

Ajmal said...

nice....ഈ നാട് എനിക്ക് എന്നും പ്രിയപെട്ടതു ആണ്....

Post a Comment

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share