Click for post
Flight status
Online Live Radio
കുബ്ബൂസ്.കോം
Cinima News
Live Traffic Map
| News |
Vatakara
Kottappally: thikkodikkadth vech auto yil bassidich 3yuvaakal marichu.
വടകര: ദേശീയപാതയില്‍ പയ്യോളി സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. കോട്ടപ്പള്ളി സ്വദേശികളാണ് മരിച്ചവര്‍. ഒപ്പമുണ്ടായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. ചൊവാഴ്‌ച രാവിലെ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം.
കോട്ടപ്പള്ളി ചിരികണ്ടോത്ത് രാഹുല്‍ (22), മീത്തലെ പുറകുന്നോത്ത് സനൂപ് (24), കുന്നോത്ത് രാജീവന്‍ (21)എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പുതിയാപ്പ് വലിയപറമ്പത്ത് അമൃതയെ (20) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജീവന്റെ സുഹൃത്താണ് അമൃത .
ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പെരുമാള്‍പുരത്ത് പഴയ എ.ഇ.ഒ ഓഫീസ് പരിസരത്ത് എതിരെ വന്ന ബസിലിടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് രാഹുല്‍ മരിച്ചത്. രാജീവനും സനൂപും മെഡിക്കല്‍ കോളജ് ആശുപത്രിയിലും മരിച്ചു. സുഹൃത്തുക്കളായ ഇവര്‍ മോട്ടോര്‍ സൈക്കിള്‍ വാങ്ങാന്‍ സനൂപിന്റെ കെ.എല്‍.18 എച്ച് 9221 നമ്പര്‍ ഓട്ടോറിക്ഷയില്‍ കൊയിലാണ്ടിക്കു പോവുകയായിരുന്നു,അപകടത്തില്‍ മരിച്ച രാഹുല്‍ വടകരയില്‍ ജ്വല്ലറി ജീവനക്കാരനാണ്.. വിജയന്റെയും ലതയുടെയും മകനാണ് രാഹുല്‍. സനൂപ് ഓട്ടോഡ്രൈവറും രാജീവന്‍അലൂമിനിയം ഫാബ്രിക്കേഷന്‍സ് ജോലിക്കാരനുമാണ് വിവരം. ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ കോഴിക്കോട് നിന്നു വടകരക്കു വരുന്ന കെ.എല്‍.11 ഇ. 4757 നമ്പര്‍ വെസ്‌റ്റ്‌കോസ്‌റ്റ് ബസിലിടിക്കുകയായിരുന്നു. പയ്യോളി പോലീസും നാട്ടുകാരും അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ഇടിയില്‍ ഓട്ടോറിക്ഷ നിശേഷം തകര്‍ന്നു. -
Kottappally: kurumbakkattu moidu musliyar niryadanaayi, TIM madrasaadyapakanaayirunnu




