കൊട്ടപ്പള്ളി: വാഹനാപകടങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലക്ഷം രൂപ വീതം സഹായം. അപകടത്തില്‍ മരിച്ചവരുടെ വീട്‌കള്‍ സന്ദര്‍ശിച്ച ശേഷം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ചൊവാഴ്‌ച ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് കോട്ടപ്പള്ളിയിലെ ചിരികണ്ടോത്ത് രാഹുല്‍, പുറകുന്നോത്ത് സനൂപ്, കുന്നോത്ത് രാജിവന്‍ എന്നിവരാണ് മരിച്ചത്. മൂന്നു കുടുംബങ്ങളുടെ പ്രതീക്ഷയാണ് അസ്‌തമിച്ചത്. വ്യാഴാഴ്‌ച വീടുകളിലെത്തിയ മുല്ലപ്പള്ളി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, തിരുവളളൂര്‍ മുരളി, ര്‍.വി.നാരായണന്‍ എന്നിവര്‍ മുല്ലപ്പള്ളിയോടൊപ്പമുണ്ടായിരുന്നു.
0 comments:
Post a Comment