വള്ളിയാട്: ചെവ്വാഴ്ച രാത്രിയുണ്ടായ ച്ചുയലിക്കാറ്റില്‍ വ്യാപക നാശം,വീടിനു മീതെ തെങ്ങ് വീഴുന്നത് കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു. വീടുകള്‍ക്ക് സാരമായി കേടുപറ്റി.പുനത്തില്‍ പൊക്കന്റെ ഭാര്യ മാണി (60) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി പത്ത്മണിയോടെയാണ് കാറ്റും മഴയും നാശം വിതച്ചത്. തെങ്ങും കവുങ്ങും പ്ലാവും തേക്കും ഉള്‍പെടെ മരങ്ങള്‍ കടപുഴകിയും മുറിഞ്ഞും വീണു. ഒന്നിലേറെ മരങ്ങള്‍ വീണ വീടുകളുണ്ട്. വരിക്കോട്ട് കണ്ണന്റെ വീടിനു മീതെ നാലു തെങ്ങുകളാണ് വീണത്. കീരംകണ്ടി മാതുവിന്റെ വീടും ഒപ്പമുള്ള കൂടയും തകര്‍ന്നു. ചീരംകണ്ടി നിസാറിന്റെ വീടിനു മീതെയിട്ട ഷീറ്റ് പാറിപ്പോയി. കോളോത്ത് രാജീവന്റെയും പുതിയോട്ടില്‍ പാത്തുവിന്റെയും വീടുകളുടെ മേല്‍ക്കൂരയിലെ ഓടുകള്‍ ചിതറിതെറിച്ചു.കനത്ത കാറ്റില്‍ വീടിനു മീതെ തെങ്ങുകള്‍ വീഴുന്നത് കണ്ടാണ് പുനത്തില്‍ മാണി മരിച്ചത്. നൂറു മീറ്റര്‍ ചുറ്റളവിനുള്ളിലാണ് കാടു നാശം വിതച്ചത്,. അടുത്തടുത്തായുള്ള വീടുകളിലൊക്കെ കാറ്റ് നാശം വിതച്ചു. ആഞ്ഞടിച്ച ചുഴലി നിമിഷ നേരം കൊണ്ടാണ് പ്രദേശത്താകെ സംഹാര താണ്ഡവാടിയത് .
ചുഴലി നാശംവിതച്ച വീടുകളില്‍ ഉറങ്ങാതെയാണ് ആളുകള്‍ ചൊവാഴ്‌ച രാത്രി കഴിച്ചുകൂട്ടിയത്. സംഭവമറിഞ്ഞ് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വളള്യാടെത്തി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. നാശത്തിന്റെ കണക്ക് പഞ്ചായത്തും റവന്യു അധികൃതരും ശേഖരിച്ചു.
0 comments:
Post a Comment