കൊട്ടപ്പള്ളി: ദേശീയ പാതയില്‍ പയ്യോളി സ്കൂളിനു സമീപം പെരുമാള്‍ പുരത്ത് ഓടോയും ബസ്സും കൂട്ടി ഇടിച്ചുണ്ടായ ദുരന്തത്തില്‍ കോട്ടപ്പള്ളി സ്വദേശികളായ മൂന്ന് യുവാക്കള്‍ മരിച്ചു,ചെവ്വായ്ച്ച രാവിലെ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
സുഹൃത്തുക്കളുടെ ദാരുണ മരണം പ്രദേശത്തെ വിറങ്ങലിപ്പിച്ചു. മൂന്നു യുവാക്കളുടെ മരണം കുടുംബങ്ങളുടെ പ്രതീക്ഷയാണ് തല്ലിക്കെടുത്തിയത്.
ഉറ്റ മിത്രങ്ങളായ രാഹുലും രാജീവനും സനൂപും രാവിലെ 9 മണിയോടെ കോട്ടപ്പള്ളിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ യാത്രതിരിച്ചത് മരണത്തിലേക്കാണെന്ന് നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. മൂന്ന് കുടംബങ്ങളുടെ താങ്ങും തണലുമായ യുവാക്കളാണ് പയ്യോളി ഹൈസ്‌ക്കുളിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത്.
ഉച്ചയോടെയുണ്ടായ അപകടത്തില്‍ രാഹുല്‍ മരിച്ചെന്ന വിവരമാണ് ആദ്യം എത്തിയത്. ദുഖിതരായ നാട്ടുകാരെ വേദനിപ്പിച്ചുകൊണ്ട് രാജീവന്റെയും സനൂപിന്റെയും മരണ വിവരം പിന്നാലെ വന്നു. ഇതോടെ കോട്ടപ്പള്ളി പ്രദേശമാകെ ശോകമൂമായി. വൈകുന്നേരത്തോടെ ടൗണിലെ കടകള്‍ അടച്ചു.
ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം വടകരയിലെ ജ്വല്ലറിയില്‍ സെയില്‍സ്‌മാനായി ജോലി നോക്കുകയായിരുന്നു രാഹുല്‍. തെക്കേടത്ത് താഴെകുനി വിജയന്‍-ലത ദമ്പതികളുടെ പ്രതീക്ഷയായിരുന്ന ഏക മകന്‍ രാഹുലിന്റെ മരണം കുടുംബത്തെ തളര്‍ത്തി. രാജീവന്റെ മരണം അമ്മ നളിനിയെ അനാഥമാക്കി. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന ഇവര്‍ക്ക് ആശ്വാസമായിരുന്നത് ഏക മകനായ രാജീവനാണ്. മത്സ്യവില്‍പ്പനക്കാരനായ കണ്ണന്റെയും ശ്യാമളയുടെയും മകനാണ് അപകടത്തില്‍ മരിച്ച സനൂപ്. കോട്ടപ്പള്ളിയില്‍ ഓട്ടോ ഡ്രൈവറാണ് സനൂപ്. ഈ കുടുംബത്തിന്‍െ പ്രധാന വരുമാനം സനൂപിന് ഓട്ടോ വഴി ലഭിക്കുന്നതാണ്.
രാഹുലിന്റെ ഏറെ കാലത്തെ സ്വപ്‌നമായിരുന്ന യമഹ കമ്പനിയുടെ എഫ്.സെഡ് ബൈക്ക് വാങ്ങാന്‍ കൊയിലാണ്ടിയിലെ ഷോറൂമിലേക്ക് പോകുന്ന വഴിയാണ് ഇവര്‍ അപകടത്തില്‍പെട്ടത്. വടകര വി.എന്‍.എം ജ്വല്ലറിയിലെ ജീവനക്കാരനായ രാഹുല്‍ സ്വരുകൂട്ടിവെച്ച തുകയുമായി വടകരയിലെ യമഹ ഷോറൂമില്‍ പോയിരുന്നെങ്കിലും ഇവിടെ ബൈക്ക് സ്‌റ്റോക്കുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോള്‍ കൊയിലാണ്ടിയില്‍ ബൈക്ക് ലഭിക്കുമെന്ന മനസിലാക്കിയ രാഹുല്‍ ഉടന്‍ അങ്ങോട്ടു് തിരിക്കുകയായിരുന്നു. ചൊവാഴ്‌ച തന്നെ ബൈക്ക് വേണമെന്ന രാഹുലിന്റെ അതിയായ ആഗ്രഹം സഫലീകരിക്കാന്‍ സൃഹൃത്തുക്കളായ രാജീവനും സനൂപും കൂടെ കൂടി. മറ്റൊരു വാഹനത്തെ മറികടക്കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍പെട്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബുധനാഴ്‌ച ഉച്ചക്ക് കോട്ടപ്പള്ളിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് ശേഷം അവരവരുടെ വീടുകളില്‍ സംസ്‌ക്കകരിക്കും.
0 comments:
Post a Comment