Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara



ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ സിവില്‍ റജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ്

http://www.cr.lsgkerala.gov.in/ എന്ന വെബ്ബ്‌സൈറ്റ് വഴി അക്ഷയകേന്ദ്രങ്ങള്‍ വഴിയോ, ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്ഥലങ്ങളില്‍ നിന്നോ ലോകത്തെവിടെയായാലും അഞ്ച് മിനിറ്റിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്‌തെടുക്കാന്‍ ഇതുവഴി സാധിക്കും,ജനനവും വിവാഹവും ഓണ്‍ലൈനില്‍ രജിസ്ടര്‍ ചെയ്യാന്‍ സംവിധാനമുണ്ട്.ആശുപത്രിയില്‍ വെച്ചുതന്നെ ജനനരജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യവും നിലവിലുണ്ട്. അത്തരത്തില്‍ സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കുവാന്‍ ഓണ്‍ലൈന്‍ വഴി സാധിക്കും.ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറകിയിടുണ്ട.

ജനന മരണ വിവാഹ സര്ടിഫികടുകള്‍ ആവശ്യമുള്ളവര്‍ http://www.cr.lsgkerala.gov.in/RegSearch.php സേവന ഈ ലിങ്കില്‍ പോയി ജില്ലയും രജിസ്റ്റര്‍ ചെയ്തിടുള്ള panjayath/municipality/corporation selectചെയ്തതിനു ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ നിങ്ങളുടെ certificate റെഡി....ഇനി download ചെയ്ത് പ്രിന്റ്‌ ചെയ്‌താല്‍ മാത്രം മതി ,,ഇത് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്നത്തിനു തുല്ല്യമായ അംങ്ങീകാരമുള്ളതാണ്

ഇപ്രകാരം ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്ക്കൂള്‍ പ്രവേശനത്തിന് മതിയായ രേഖയാണെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ 02.09.2010 ലെ 173/10 നമ്പര്‍ ഉത്തരവിലും. വെബ് വഴി ലഭിക്കുന്ന ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയാണെന്ന് 08.12.2010 ലെ 20741/09 സര്‍ക്കുലര്‍ വഴിയായി ചീഫ് രജിസ്റ്റാറും (ജനന-മരണ രജിസ്ട്രേഷന്‍) അംഗീകാരം നല്‍കിയിട്ടുണ്ട്.

0 comments:

Post a Comment

Popular Posts

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share