വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 24 ല്‍ 22 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍തഥികളെയാണ് പ്രഖ്യാപിച്ചത്.ഗുരുവായൂരിലും ഇരവി പുരത്തും തീരുമാനമായില്ല. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും എം.കെ മുനീര്‍ കോഴിക്കോട് സൗത്തിലും മല്‍സരിക്കും. പാണക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ ആണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
മറ്റു സ്ഥാനാര്‍ത്ഥികള്‍ മണ്ഡലം എന്നിവ ചുവടെ
വി.കെ ഇബ്രാഹീം കുഞ്ഞ് -കളമശ്ശേരി ,അബ്ദുസ്സമദ് സമദാനി -കോട്ടക്കല്‍ ,കെ.എം ഷാജി- അഴീക്കോട് ,അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി -താനൂര്‍ , പി ഉബൈദുല്ല -മലപ്പുറം ,മഞ്ഞളാം കുഴി അലി -പെരിന്തല്‍മണ്ണ , ടി.എ അഹമ്മദ് കബീര്‍ -മങ്കട, അബ്ദുര്‍റസാഖ് -മഞ്ചേശ്വരം, എന്‍ ശംസുദ്ദീന്‍ -മണ്ണാര്‍ക്കാട് ,സി മോയിന്‍ കുട്ടി -തിരുവമ്പാടി ,യു.സി രാമന്‍ -കുന്ദമംഗലം ,എന്‍ എ നെല്ലിക്കുന്ന് -കാസര്‍ഗോഡ് ,വി.എം ഉമ്മര്‍ മാസ്റ്റര്‍ -കൊടുവള്ളി , സൂപ്പി നരിക്കാട്ടേരി -കുറ്റിയാടി , കെ.എന്‍ എ ഖാദര്‍ -വള്ളിക്കുന്ന് , കെ മുഹമ്മദുണ്ണി ഹാജി -കൊണ്ടോട്ടി , അബ്ദുര്‍റബ്ബ് -തിരൂരങ്ങാടി , പി.കെ ബഷീര്‍ -ഏറനാട് ,സി മമ്മൂട്ടി -തിരൂര്‍ ,അഡ്വക്കറ്റ് എം ഉമ്മര്‍ -മഞ്ചേരി





0 comments:
Post a Comment