Click on picture for search Your Name
തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു. വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാന്‍ ഇപ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇന്റര്‍നെറ്റ് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്പ്രവാസികള്ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള വിജ്‌ഞാപനം പ്രാബല്യത്തില്‍ വന്നു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ എംബസികളില്‍ സാക്ഷ്യപ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രവാസികള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകുമെന്ന് നിയമം പ്രാബല്യത്തില്‍ വന്നതായി അറിയിച്ചു കൊണ്ടുള്ള കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്‌തമാക്കി.
ഇതോടെ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമുള്ള മുഴുവന്‍ തടസങ്ങളും നീങ്ങി. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള താമസ സ്‌ഥലം ഉള്‍പ്പെടുന്ന മണ്ഡലത്തിലെ ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് അപേക്ഷ നല്‍കാം. ഇതിന് അതത് എംബസി വഴി രേഖകള്‍ സാക്ഷ്യപ്പെടുത്തണമെന്ന നിര്‍ദേശം നിയമമന്ത്രാലയം നീക്കം ചെയ്‌തു.
സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ കാണിച്ച് ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. പാസ്‌പോര്‍ട്ട് കാണിച്ച ശേഷമായിരിക്കും വോട്ടു ചെയ്യേണ്ടത്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷ തപാല്‍ മാര്‍ഗം അയയ്‌ക്കാമെങ്കിലും ഈ രീതിയില്‍ വോട്ട് ചെയ്യാന്‍ പറ്റില്ല. രേഖകള്‍ എംബസികള്‍ വഴി സാക്ഷ്യപ്പെടുത്തണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
ഈ മാസം മൂന്നിന് തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറപ്പെടുവിച്ച വിജ്‌ഞാപനത്തിലും എംബസികള്‍ വഴി സാക്ഷ്യപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് എംബസികള്‍ വഴി രേഖകള്‍ സാക്ഷ്യപ്പെടുത്തുക അസാധ്യമാണെന്ന പരാതികളും ഉയര്‍ന്നു. പിന്നീട് തെരഞ്ഞെടുപ്പു കമ്മീഷനുമായും നിയമ മന്ത്രാലയവുമായും രവി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്.





0 comments:
Post a Comment