Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara






മാവേലി നാട് വാണീടും കാലം.......


ഓണം ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. മലയാളികളുടെ ദേശീയോത്സവമാണ്‌.[1] ഓണം ,ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് ,കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്.
ഈ ഓണനാളില്‍ എല്ലാവരും ഒത്തൊരുമയോടെയ്‌ ജാതി മത ചിന്തകള്‍ മറന്നു പരസ്പരം സ്നേഹിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു .എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

0 comments:

Post a Comment

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share