അങ്ങനെ വീണ്ടുമൊരു അവധിക്കാലവും കഴിഞ്ഞു. പുത്തന്‍ ബാഗും കുടയും യൂണിഫോമും അണിഞ്ഞ് സ്കൂളില്‍ പോകാന്‍ പുത്തന്‍ ക്ലാസ്, പുത്തന്‍ കൂട്ടുകാര്‍ അങ്ങനെ നിരവധി പുതുമകളുമായി വീണ്ടുമൊരു സ്കൂള്‍കാലം കൂടി എത്തി.പുതിയൊരു അധ്യയനവര്‍ഷത്തിന് ആരംഭം കുറിക്കുകയാണ്. സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തനസജ്ജമാകുന്നതോടെ കേരളീയ ജീവിതത്തിന്റെ താളക്രമവും മാറിത്തുടങ്ങും.
അവധിക്കാലം കഴിഞ്ഞ് വിദ്യാഭ്യാസം പുനരാരംഭിക്കുന്നവരും ആദ്യമായി വിദ്യാലയങ്ങളിലെത്തുന്നവരും അടക്കം ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ജ്ഞാനക്കണ്ണ് തുറക്കാന്‍ ഗുരുസന്നിധിയില്‍ എത്തുന്നു. എല്ലാവര്‍ക്കും ശുഭാശംസകള്‍.
സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ വിപുലമായ പ്രവേശനോത്സവം ഇക്കുറിയുമുണ്ട്. മിഠായിയും പാവകളും സമ്മാനപ്പൊതികളും മറ്റുമായാണ് നവാഗതരെ സ്വീകരിക്കുന്നത്, ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ പാഠപുസ്തകത്തോടൊപ്പം രണ്ട് സെറ്റ് യൂണിഫോമും സൌജന്യമായി ലഭിക്കും . സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്കും
പട്ടികജാതി, വര്‍ഗത്തില്‍ പെട്ട ആണ്‍കുട്ടികള്‍ക്കും ദാരിദ്യ്രരേഖക്ക് താഴെയുള്ള എല്ലാ ആണ്‍കുട്ടികള്‍ക്കും ഇത് ലഭിക്കും
ഈ വര്‍ഷംമുതല്‍ സ്കൂളുകളില്‍ അധ്യാപകരുടെ ചങ്കിടിപ്പ് ഇല്ലാതാക്കി കൊണ്ട് വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ ഉണ്ടാവില്ല .ആ ഒരാശ്വാസത്തിലാണ് അധ്യാപക സമൂഹം

0 comments:
Post a Comment