തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. രാവിലെ 11.30ന് പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാകും ഫലം പ്രഖ്യാപിക്കുക. സ്പെഷല്‍ സ്കൂള്‍ അടക്കം ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി എന്നിവയുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പമുണ്ടാകും. ഒരു മാസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടക്കുന്നത് റെക്കോഡാണ്.
നാലര ലക്ഷത്തോളം കുട്ടികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. മോഡറേഷന്‍ കമ്മിറ്റി ബുധനാഴ്ച യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തിയിരുന്നു. പരീക്ഷാഫലം ചുവടെയുള്ള വെബ്സൈറ്റുകളില്‍ ലഭിക്കും.
http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in,www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in. കൂടാതെ, മാധ്യമം ഓണ്‍ലൈനിലും ഫലം ലഭ്യമാവും- www.madhyamamonline.comസംസ്ഥാന ഐ.ടി മിഷന്‍, ഐ.ടി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ ഫോണുകളില്‍ എസ്.എം.എസ് ലഭ്യമാകും. ഫലം ലഭിക്കാന്‍ 537252 നമ്പറിലേക്ക് എസ്.എം.എസ് ചെയ്യണം. SSLC
0 comments:
Post a Comment