ത്യാഗസ്മരണകള്‍ ഉണര്‍ത്തി മുസ്ലീം ജനത ബലി പെരുന്നാള്‍ (ബക്രീദ്) ആഘോഷിയ്ക്കുന്നു. സൃഷ്ടാവായ ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്റെ ജീവിതം സമര്‍പ്പിക്കുക എന്ന സന്ദേശം ഓര്‍മ്മപ്പെടുത്തിയാണ് പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ പരിസമാപ്തി കുറിയ്ക്കുന്ന ഈദുല്‍ അസ്ഹ എന്ന വലിയ പെരുന്നാള്‍ ഇസ്ലാം മതവിശ്വാസികള്‍ ആഘോഷിയ്ക്കുന്നത്.
പുത്രബലിക്കൊരുങ്ങിയ ഒരു പിതാവിന്‍റെ മഹാത്യാഗത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ദിനം, ദൈവ നിര്‍ദ്ദേശ പ്രകാരം ഇബ്രാഹിം നബി ഇസ്മായിലിന് പകരം ആടിനെ ബലിയറുത്തു നല്‍കിയതിന്റെ ഓര്‍മ പുതുക്കി പെരുന്നാള്‍ ദിനത്തില്‍ മുസ്ലീം വിശ്വാസികള്‍ മൃഗത്തെ ബലിയറുത്ത് ദാനം ചെയ്യും

ഗള്‍ഫ് നാടുകളില്‍ ഇന്നു ബലി പെരുന്നാള്‍ .ഇബ്രാഹിം നബിക്ക് ദൈവത്തിലുള്ള വിശ്വാസവും സമര്‍പ്പണവും പരീക്ഷിക്കാനുള്ള അല്ലാഹുവിന്‍റെ തീരുമാനമായിരുന്നു ദിവ്യബലിക്കുള്ള നിര്‍ദ്ദേശത്തിന് പിന്നില്‍. എന്നാല്‍ മഹാത്യാഗിയായ നബി പുത്രബലിയ്ക്കൊരുങ്ങി. ജീവിതസായാഹ്നത്തില്‍ പിറന്ന മകനെ ബലി നല്‍കാനുള്ള ഒരു പിതാവിന്‍റെ സന്നദ്ധതയും വിശ്വാസവുമാണ് ബലി പെരുന്നാള്‍ ദിനത്തില്‍ പ്രകീര്‍ത്തിക്കുന്നത്.ലോകമെങ്ങുമുള്ള മുസ്ലിം ജനതയ്ക്ക് പ്രാര്‍ത്ഥനയുടെ ദിനമാണ് പെരുന്നാള്‍ ദിനം.

0 comments:
Post a Comment