Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara

00001 ഇനി വ്രത ശുദ്ധിയുടെ നാളുകള്‍ ................

മനസ്സും ശരീരവും ശുദ്ധീകരിക്കാന്‍ ദൈവം മനുഷന് നല്കിയ പുണ്ണ്യഅവസരം .....

,വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് ഈ പുണ്യമാസത്തിലാണ്.

തന്റ്റെ ജീവിതത്തെ കുറിച്ചുള്ള വിചാരണയും തിരുത്ത്തലുമാണ് യഥാര്‍ത്ഥത്തില്‍ മുപ്പതു ദിനരത്രങ്ങളുടെ ജീവിത ചിട്ടകളിലൂടെ വിശ്വാസി നിര്‍വഹിക്കുന്നത് ,സമാനതളില്ലത്ത്ത ആത്മീയ ചികിത്സ ................

വിശപ്പും ദാഹവുമായ് ശരീരത്തെ പീഠിപ്പിക്കുന്നതിലൂടെ സംസ്കരണം നടക്കുന്നില്ല... ഒപ്പം ആത്മീയ വിശുദ്ധിയും ആവശ്യമാണ്‌ , തിന്മയോടുള്ള മോഹം,വിദ്വേഷം,പക ,അസൂയ,പിശുക്ക്, പരിഹാസം,പരദൂഷണം, ഏഷണി,അഹങ്കാരം,അഴിമതി തുടങ്ങിയവ ഒയിവാക്കുന്നില്ലെന്കില്‍ വ്രതനുഷ്ടനത്ത്തിലൂടെ ഇസ്ലാം ഉദ്ദേശിക്കുന്ന സംസ്കരണം നടക്കുന്നില്ല.വെറും പട്ടിണി കിടക്കുകയാണെന്ന് മാത്രം ....

നബി(സ്വ്‌) പറഞ്ചു "ശരീരത്തില്‍ ഒരു മാംസ പിന്ടമുണ്ട് അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി, അത് മലിനമായാല്‍ ശരീരം മുഴുവന്‍ മലിനമായി ,അതാണ്‌ ഹൃദയം"(ബുഹാരി മുസ്ലിം)

നബി പറഞ്ചു "അസത്യ വാക്കും അതടിസ്ഥാനമാക്കിയ പ്രവര്‍ത്തനവും ഉപേക്ഷിക്‌കാത്തവന്‍ അന്നപാനീയം ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന്നവശ്യമില്ല" (ബുഹാരി മുസ്ലിം )

നിരന്തര പ്രാര്‍ത്ഥനകളുടെയും,സഹനതയുടേയും,സംയനത്തിന്റെയും,ദൈവികാരധനയുടെയും മാസം കൂടിയാണു റമദാന്‍.ഈ മാസത്തില്‍ ഒരോ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്,അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ.നോമ്പുകാരനായ ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണു.അതോടപ്പം ദൈവകൃപ കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണു.യഥാര്‍ഥത്തില്‍ കണ്ണ്, ചെവി, നാവ്, വയര്‍ മുതലായ എല്ലാ അവയവങ്ങള്‍ക്കും അതിന്‍റേതായ വ്രതമുണ്ട്. നോമ്പുകാരന്‍ കാണാന്‍ പാടില്ലാത്തതു കാണുകയോ, കേള്‍ക്കാന്‍ പാടില്ലാത്തതു കേള്‍ക്കുകയോ, പറയാന്‍ പാടില്ലാത്തതു പറയുകയോ ചെയ്താല്‍ അവന്‍റെ നോമ്പു നഷ്ടപ്പെടും. അനാവശ്യ കാര്യങ്ങള്‍ വര്‍ജിക്കാന്‍ തയാറായില്ലെങ്കില്‍ അവന്‍ അന്നപാനാദികള്‍ ഉപേക്ഷിച്ചതുകൊണ്ടു ഫലമില്ല. പട്ടിണിപ്പാവങ്ങളുടെ വേദനകളും കഷ്്ടപ്പാടുകളും മനസിലാക്കാന്‍ വ്രതം പ്രേരണയാവണം.

ആരാധനകള്‍കൊണ്ടു ധന്യമാക്കേണ്ട വ്രതം ആര്‍ഭാടങ്ങള്‍ കൊണ്ടു പൊലിമ കെടുത്തരുത്.

ഈ റംസാനിലെ വ്രതം എല്ലാ നല്ല കാര്യങ്ങള്‍ക്കും കരുത്തു നല്‍കട്ടേയെന്ന് ആശംസിക്കുന്നു.

0 comments:

Post a Comment

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share