Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara

1:41 PM
Posted by Aslam

മംഗലാപുരത്ത് വിമാനം കത്തിയമര്‍ന്നു: 158 മരണം
ദുബായില്‍നിന്ന് വന്ന എയര്‍ ഇന്ത്യാ വിമാനം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക് വീണ് തീപ്പിടിച്ച് 158 പേര്‍ മരിച്ചു. മരിച്ചവരില്‍ 48 പേര്‍ മലയാളികളാണ്. രണ്ട് മലയാളികളടക്കം എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രാജ്യംകണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നാണ് ഇത്.
ശനിയാഴ്ച പുലര്‍ച്ചെ 6.02നാണ് രാജ്യത്തെ നടുക്കിയ ആകാശദുരന്തം. ദുബായില്‍നിന്ന് മൂന്നുമണിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്​പ്രസ്സിന്റെ ഐ.എക്‌സ് 812 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ നിയന്ത്രണംനഷ്ടപ്പെട്ടാണ് അപകടം. റണ്‍വേ ലൈനിനപ്പുറമാണ് വിമാനം നിലംതൊട്ടത്. വിമാനത്താവളം സ്ഥിതിചെയ്യുന്ന കുന്നിന്‍മുകളില്‍നിന്ന് 200 മീറ്റര്‍ താഴ്ചയുള്ള കൊക്കയില്‍വീണ വിമാനം നാലായി പിളര്‍ന്നു. വന്‍ അഗ്‌നിബാധയാണ് ഉണ്ടായത്.
--------------------------------------
  • എന്തൊക്കെ പ്രതീക്ഷകളോടെയാവും അവര്‍ യാത്ര ചെയ്തത് ..........കാലങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരലുകള്‍ സ്വപ്നം കണ്ടവര്‍ ...........
  • നമുക്കും പങ്കു ചേരാം ബന്ധുക്കളേയും സുഹൃത്തുക്കളേയും നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍....................................
  • നമുക്ക് പ്രാര്‍ത്ഥിക്കാം ഇനി ഒരിക്കലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍...
  • ഇനിയെങ്കിലും നമ്മുടെ അധികാരികള്‍ കണ്ണ് തുറക്കാന്‍ .................
.

1 comments:

Aslam said...

എന്തൊക്കെ പ്രതീക്ഷകളോടെയാവും അവര്‍ യാത്ര ചെയ്തത് ..........കാലങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരലുകള്‍ സ്വപ്നം കണ്ടവര്‍ ...........
നമുക്കും പങ്കു ചേരാം ബന്ധുക്കളേയും സുഹൃത്തുക്കളേയും നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍....................................
നമുക്ക് പ്രാര്‍ത്ഥിക്കാം ഇനി ഒരിക്കലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍...
ഇനിയെങ്കിലും നമ്മുടെ അധികാരികള്‍ കണ്ണ് തുറക്കാന്‍ .................
.

Post a Comment

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share